പെരിയാർ നദി തീരത്ത് വി അമ്മത്രേസ്യയുടെ അനുഗ്രഹത്തിൽ ജീവിക്കുന്ന ഒരു പറ്റം ജനങ്ങളുടെ നഗരമാണ് വല്ലം . കൃഷിയും വാണിജ്യവും ഏറെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്ന വല്ലം ഉൾപെട്ട സമീപ പ്രദേശങ്ങളില്ലെല്ലാം അവ ജീവിതമാർഗമായി സ്വീകരിച്ച ധാരാളം ക്രിസ്ത്യാനികളുണ്ട് . ഭാരത അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ പാദ സ്പർശനതാൽ ധന്യമായ മലയാറ്റൂരും ആദിശങ്കരൻറെ ജന്മം കൊണ്ട് പ്രസ്സിദ്ധിയാർജിച്ച കാലടിയും തൊട്ടു തലോടിയൊഴുകുന്ന പെരിയാറിന്റെ പുണ്യ തീരമാണ് വല്ലം . വളരെ ഉയർന്നു നിന്നിരുന്ന ഒരു വ്യവസായശാലയിരുന്ന ട്രവന്കോർ റയൊണ്‍സ് ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിത മാർഗമായിരുന്നു
വാണിജ്യപരമായും സാമൂഹ്യപരമായും വല്ലത്തെ ജനങ്ങൾ ഏറെ കുറെ ആശ്രയിക്കുന്ന സുപ്രദ്ധാന നഗരമാണ് പെരുമ്പാവൂർ.
വല്ലത്തോട് ചേർന്നു കിടക്കുന്ന മറ്റൊറു നഗരമാണ് നഗരമാണ് കാലടി.
കേരളത്തിലെ തന്നെ സുപ്രധനമായ ആന പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ കോടനാട് ആനകൊട്ടിൽ വല്ലത്തോട് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്നു.
വി അമ്മത്രേസ്യയുടെ നാമത്തിൽ ഉള്ള 600 വർഷം പഴക്കമുള്ള ദേവാലയം വല്ലം കരയുടെ അനുഗ്രഹീതമായ ആത്മീയ പാരമ്പര്യത്തിന്റെ തെളിവാണ്. ഗ്രാമത്തിന്റെ നൈർമല്യവും ഗ്രാമീണതയുടെ ലാളിത്യവും സ്വന്തമായ ഈ നാട്ടുകാർ ജാതി മത ഭേതമന്യേ ഈ ആരാധനാലയത്തിൽ ഈശ്വര പൂജക്കായ് അണിനിരന്നു. വി അമ്മ ത്രേസ്യയുടെ നാമത്തിൽ ഉള്ള കേരളത്തിലെ ആദ്യത്തെതും ദക്ഷിണ ഇന്ത്യയിലെ രണ്ടാമതെതും ആയ ദേവാലയമാണ് വല്ലം ഫൊറോന പള്ളി.
പെരിയാറിന് കിഴക്ക് ജലറോഡ് ഗതാഗത സൗകര്യങ്ങൾ ഏറെ ഉള്ള വല്ലത്ത് ഒരു ദേവാലയം പണി തീർത്ത് ദൈവാരാധനക്കായ് ഒരുക്കിയത് നൂറ്റാണ്ടുകൾക്ക് മുൻപുള്ള നമ്മുടെ പൂർവികന്മാരുടെ വിശ്വാസ തീക്ഷ്ണത അല്ലാതെ മറ്റൊന്നുമല്ല .
എ.ഡി 1401 ൽ വല്ലം പള്ളി സ്ഥാപിച്ചു എന്നത് ചരിത്ര സത്യമാണ്. വി റാഫേൽ മിഖായേൽ മാലാഖമാരുടെ നാമധേയത്തിൽ ആണ് വല്ലം പള്ളി സ്ഥപിക്കപ്പെടുന്നത്. പോർച്ചുഗീസ് മിഷണറി മാരുടെ നമ്മുടെ നാട്ടിലുള്ള പ്രവർത്തന ഫലമായി പഴയ ദേവാലയം പുനരുദ്ധരിക്കപ്പെട്ട് വി അമ്മ ത്രേസ്യയുടെ മദ്ധ്യസ്ഥത സ്വീകരിക്കുകയായിരുന്നു.
കാഞ്ഞൂരിനെ കേന്ദ്രീകരിച്ച് ഒരു ആഴമേറിയ ക്രിസ്തീയ വിശ്വാസം നിലനിന്നിരുന്നു എന്നത് ഒരു ചരിത്രപരമായ സത്യമാണ്. ആ വിശ്വാസത്തിന്റെ ഏറെ കുറെ ഭാഗം പെരിയാർ നദിയുടെ കിഴക്ക് ഭാഗത്ത് നിലനിന്നിരുന്നു. വർഷക്കാലങ്ങളിലെ കനത്ത മഴ മൂലം നദി മുറിച് കടക്കാൻ പ്രയാസം ആയിരുന്നതിനാലും അടുത്തുള്ള കുറുപ്പംപടി പള്ളി മൈലുകൾക്കപ്പുറം ആയിരുന്നതിനാലും പെരിയാറിന്റെ നദിക്കരയിൽ ഒരു പള്ളി സ്ഥാപിക്കേണ്ടത് അനിവാര്യമായി വന്നു.
ഇതിന്റെ ഭാഗമായി എ.ഡി 1401 ൽ വല്ലത്ത് റപ്പേൽ മിഖായേൽ മാലാഖമാരുടെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ പെരിയാർ നദി തീരത്ത് ജലമാർഗം വന്ന കുറച്ചു പോർച്ചുഗീസ് മിഷണറിമാർ വി അമ്മ ത്രേസ്യയുടെ രൂപം കൊണ്ടുവന്നു പള്ളിയെ വി അമ്മ ത്രേസ്യയുടെ നാമധെയത്തിലെക് പുനരുധരിക്കുകയും ചെയ്തു. കേരളത്തിലെ സിറിയൻ ക്രിസ്തീയ സമൂഹത്തിന്റെ വിഭജനത്തിന്റെ തുടക്കം കുറിച്ച 1599 ലെ ഉദയംപേരൂർ സൂനഹദോസിൽ വല്ലം പള്ളിയെ പ്രതിനിധികരിച്ചു എന്നത് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പ്രശസ്തമായ 99 ലെ വെള്ളപ്പോക്കത്തിൽ ചരിത്ര രേഖകൾ എല്ലാം നശിച്ചു പോയി. ക്രിസ്തീയ സമൂഹത്തിന്റെ വിശ്വാസം അന്നും ശക്തമായി നിലനിർത്തിയത് അന്നത്തെ വികാരി ആയിരുന്ന ഫാ. ജേക്കബ് തയ്യങ്കരിയാണ്
ദൈവജനത്തിന്റെ ആത്മീയ ആവശ്യങ്ങൾക്ക് അപര്യാപ്തമായ വിധം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച ദൈവാലയം പുതുക്കി പണിയേണ്ടത് കാലഘട്ടതിന്റെ ആവശ്യമായി . ഇതിനായി നിശ്ചയദാർഡ്യത്തോടെ ,നവോന്മേഷത്തോടെ ഒരുമയുടെ ചൈതന്യത്തിൽ ചുവട് നീക്കിയ ഇടവക സമൂഹം ദൈവാലയ പുനരുദ്ധാരണത്തിലും ഒപ്പം മുന്നേറുകയായിരുന്നു. പുതിയ പള്ളിയുടെ പണിക്ക് വേണ്ടി ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസവും സഹിച്ച ത്യാഗങ്ങളും പ്രസംസനീയമാണ് .കാലപ്പഴക്കം കൊണ്ട് സംഭവിച്ച ബലക്ഷയവും സ്ഥലപരിമിതിയും കണ്ട അന്നത്തെ വികാരി ഫാ .ജോസഫ് പുതുശ്ശേരിയുടെ മനസില്ലാണ് പള്ളി പുതുക്കി പണിയാൻ ആഗ്രഹമുദിച്ചത്. 2004 മെയ് 23ന് ആത്മീയത ഉണർത്തുന്ന മനോഹരമായ ഒരു പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാർത്ഥമായി.
പൊർറ്റ്ചുഗീസുക്കാർ സ്ഥാപിച്ച മനോഹരമായ അമ്മത്രേസ്യയുടെ ദൈവാലയം അനേകായിരങ്ങളുടെ അശ്രയകേന്ദ്രമായിരുന്നു .കാലപ്പഴക്കത്തിൽ അതിന് ബലക്ഷയം സംഭവിച്ചപ്പോൾ വല്ലം കരയ്ക്ക് നഷ്ട്പ്പെട്ടത് ഇന്നാടിന്റെ ചരിത്രവും പരമ്പരാഗത സ്വത്തുകളുമാണ് .പചില്ലചാറിൽ തീർത്ത ചിത്രപണികളും പുരാതന വാസ്തുശില്പകലകളുടെ പ്രാവിണ്യം തെളിയിച്ച കൊത്തു പണികളും വിദേശികളെ പോലും ആകർഷിച്ച മദ്ബഹയും ഈ പള്ളിയുടെ സവിശേഷതയായിരുന്നു .
പഴയ തിരുവിതാംകൂർ രാജ്യത്ത് ഇന്നത്തെ വല്ലം ഫോറോനയിലെ ഭൂപ്രദേശങ്ങള്ളില്ലുള്ള സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാലയമയിരുന്നു വല്ലത്തെ വി അമ്മ ത്രേസ്യയുടെ പള്ളി. കാലഘട്ടത്തിന്റെ മാറ്റങ്ങളില്ലൂടെ പുല്ലുവഴി , പെരുമ്പാവൂർ , ആയ്ത്തുപടി , ഐമുറി , കൂടാലപ്പാട് , ആന്റൊപുരം , തൊട്ടുവ , മങ്കുഴി , കോടനാട് , ചേരന്നല്ലൂർ , താന്നിപുഴ എന്നീ പ്രദേശങ്ങളിൽ ഇടവക സമൂഹങ്ങൾ രൂപം കൊണ്ടു . ഇന്നിന്റെ ആവശ്യങ്ങളും പുരോഗതിയും സൗകര്യവും ഉൾകൊണ്ട് വി അമ്മ ത്രേസ്യയുടെ നാമത്തില്ലുള്ള ഈ മാതൃ ദൈവാലയം ഇന്ന് ഏറെ പുതുമകളോടെ നവീകരിക്കപ്പെട്ടിരിക്കുകയാണ് . വി അമ്മ ത്രേസ്യ നവീകരിച്ച കർമലീത്ത സഭയുടെ പ്രവർത്തനങ്ങൾ ഈ പ്രദേശങ്ങളിൽ ഏറെയുന്ടെങ്ങിലും
വി അമ്മ ത്രേസ്യയെ ആദ്യത്മിക ജീവിതത്തിന്റെ മാതൃകയാക്കിയ സന്യാസ സമൂഹം ഉണ്ടെങ്ങിലും വല്ലം പള്ളിയാണ് വി അമ്മ ത്രേസ്യയുടെ നാമത്തില്ലുള്ള ഈ പ്രദേശത്തെ ഏക ദൈവാലയം .വിശുദ്ധയിൽ നിന്ന് ഭക്തജനങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ നിരവധിയാണ്
(തിരുശേഷിപ്പ്)
1998 ൽ ജനുവരി മാസത്തിൽ വല്ലം ഇടവക ഫോറോനയായി ഉയർത്തപെട്ടു . വലതുകൈയിൽ എഴുതുവാനുള്ള തൂവലും മറുകൈയിൽ ഗ്രന്ഥവുമായി നില്ക്കുന്ന അമ്മ ത്രേസ്യയുടെ രൂപമാണ്, ഇന്ന് ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് . പോർട്ച്ചുഗീസിൽ നിന്ന് ജല മാർഗ്ഗം കൊണ്ട് വന്ന തിരു സ്വരൂപമാണ് ഈ ദൈവാലയ മദ്ബഹയിൽ വണങ്ങുന്നത്. വി അമ്മ ത്രേസ്യയെ വണങ്ങുന്നതിനോടൊപ്പം വി റാഫേൽ മിഖയേൽ മാലാഖമാരുടെ തിരുസ്വരൂപം വണങ്ങുന്നുണ്ട് അവരോടുള്ള ആദരസൂച്ചകമായി ഇടവകയിലെ പ്രധാന തിരുനാളിന്നു വി റാഫേൽ മിഖയേൽ മാലാഖമാരുടെ തിരുസ്വരൂപം എഴുന്നുള്ളിക്കുന്നത് ശ്രദ്ധാർഹമാണ് .
വല്ലം ഇടവക സമൂഹം ഒരു ക്രിസ്തീയ വിശ്വാസ സമൂഹമായി ദൈവാനുഗ്രഹങ്ങളോടെ പ്രശോഭിക്കുവാൻ ആവിലായിലെ വി അമ്മ ത്രേസ്യ പുണ്യവതിയുടെ സഹായം കൊണ്ടാണ്. തിരുസഭ വിശുദ്ധയുടെ തിരുന്നാൾ ആഘോഷിക്കുന്നത് ഒക്ടോബർ 15 നാണ് .എന്നാൽ വല്ലം ഇടവകയിൽ പരമ്പരാഗതമായി ഒക്ടോബർ 22 നാണ് വി അമ്മ ത്രേസ്യയുടെ തിരുനാളും 29 ന് എട്ടാമിടവും ആഘോഷിക്കുന്നു .. നെയ്യപ്പമാണ് ഈ ദൈവാലയത്തിലെ പ്രധാന വഴിപാട് . ഈ നേർച്ച വഴി സുഖപ്രസവം , ഉദരസംബന്ധമായ രോഗങ്ങൾ , പകർച്ചവ്യാധികൾ , മാറാരോഗങ്ങൾ , എന്നിവ സുഖപെട്ടിട്ടുണ്ട് .
നെയപ്പം ഉണ്ടാക്കുവാനുള്ള സാധന സമഗ്രഗികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന് പള്ളി പരിസരത്ത് വച്ച് തന്നെ നെയ്യപ്പം ഉണ്ടാക്കി അമ്മയ്ക്ക് വഴിപാട് നടത്തിയിരുന്നു ..ഭക്ത ജനങ്ങളുടെ സൗകര്യാർത്ഥം പള്ളയിൽ നിന്ന് സൗജന്യമായി പാത്രവും വിറകും കൊടുക്കുന്നു. വീടുകളിൽ നെയ്യപ്പമുണ്ടാക്കി പള്ളിയിൽ കൊടുക്കുന്നതാണ് ഇപ്പോഴത്തെ പതിവ് . മികച്ച ചികിത്സാ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ വിശ്വാസികൾ അമ്മയ്ക്ക് എണ്ണ കാഴ്ചവച്ച ശേഷം ചെറിയ കുപ്പിയിൽ കൊണ്ട് പോയി രോഗശാന്തിക്കായി ഉപയോഗിക്കുന്ന പതിവ് ഇന്നും തുടരുന്നു ... കുരിശ് തൂവൽ എഴുന്നുള്ളിക്കുന്നതും ഇവിടുത്തെ പ്രധാന നേർച്ചയാണ് . ഒന്നുകിൽ സഹിക്കുക ,അല്ലെങ്ങിൽ മരിക്കുക എന്നതായിരുന്നു വി അമ്മ ത്രേസ്യയുടെ മുദ്രാവാക്യം... .ഈശോയെ പ്രതി അമ്മ ത്രേസ്യ സഹിച്ച പീഡനങ്ങളുടെ അടയാളമാണ് കുരിശ് . മനോവിഷമങ്ങളും നിരാശയും പരാജയഭീതിയും ജീവിതത്തിൽ ഉണ്ടാകുന്നവർ കുരിശിനെ വണങ്ങുകയും എഴുന്നുള്ളിക്കുകയും ചെയ്ത് സമാധാനവും ആശ്വാസവും കൈവരിക്കുന്നു ..
പ്രഗത്ഭയായ സാഹിത്യകാരിയായിരുന്നു വി അമ്മ ത്രേസ്യാ ..പചിലചാറിൽ തൂവൽ മുക്കിയായിരുന്നു വിശുദ്ധ എഴുതിയിരുന്നത്..അമ്മ ത്രേസ്യയെ ധ്യാനിച്ച് തൂവൽ എഴുന്നുള്ളിച്ച് വിദ്യാർത്ഥികൾ ഉന്നത വിജയത്തിനായി പ്രാർത്ഥിക്കുന്നു .
ഒമ്പത് ദിവസ്സത്തെ നോവേനയുടെ അന്ത്യത്തില്ലായാണ് പെരുന്നാളിന്റെ ആഘോഷങ്ങൾ തുടങ്ങുന്നത് . ഒക്ടോബറിലെ ഈ പെരുന്നാളിന്നു വല്ലം ഇടവകയിൽ നിന്ന് പിരിഞ്ഞു പോയ എല്ലാവരും ഒത്തുചേരുകയും പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു. സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ നിന്ന് പോലും വിശ്വാസികൾ തിരുനാളിന് എത്തി ചേരുന്നു . അവരും വല്ലത്തെ സ്വന്തം തറവാട് പോലെ കരുതുന്നു
വേദപാരംഗതയായ വി അമ്മ ത്രേസ്യയുടെ മാദ്ധ്യസ്ഥം വിദ്യാർഥികൾ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു. നൂറുകണകിനു കുട്ടികൾ അവരുടെ ഔദ്യോഗിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമ്മത്രെസ്യയുടെ മുൻപിൽ വിദ്യാരംഭം കുറിക്കുന്നത് ഇവിടുത്തെ പ്രധാന സവിശേഷതയാണ്.
ഒരു ദേവാലയമാണ് ഒരു നാടിന്റെ തന്നെ ചരിത്രത്തെ സൃഷ്ടിക്കുന്നത്. ഒരു നാടിന്റെ വളര്ച്ചയും വികസനവും ഒരു ദേവാലയത്തിന്റെ വളർച്ചയെ കേന്ദ്രികരിച്ചിരിക്കുന്നു . വല്ലം ദേവാലയത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന എസ്.ഡി കോണ്‍വെന്റ് 1952 ൽ സ്ഥാപിതമയതാണ്. ഫാമിലി യൂണിറ്റുകൾ, കാറ്റികിസം, സി എൽ സി, തിരുബാല സഖ്യം, മാതൃ സംഗം, സാമുഹ്യ പ്രവർത്തനം എന്നിവയിൽ എസ്.ഡി കോണ്‍വെന്റ്റിൽ ഉള്ളവരുടെ പങ്കാളിത്തം ഒഴിവാക്കാൻ ആവാത്തതാണ്.
പള്ളിയുടെ കീഴിൽ പ്രവർത്തിച് വരുന്ന സംരംഭങ്ങളിൽ മറ്റൊന്നാണ് ST. THERESA’S LP SCHOOL. വല്ലം പള്ളിയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. കാലാകാലങ്ങളിൽ മാറിവരുന്ന പള്ളി വികാരിമാർ തന്നെ ആണ് അതതു കാലത്തെ മാനേജർമാരും. തിരുവിതാംകൂർ രാജ ഭരണത്തിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്, അത് വരെ പള്ളിയില നിന്ന് കൊടുത്തിരുന്ന തുച്ഛമായ ശമ്പളമാണ് അദ്യാപകരുടെ വരുമാനം, അംഗീകാരം ലഭിച്ചതോടെ ഗ്രാന്റ് അനുവതിച്ചു കിട്ടി.
തുടക്കത്തിൽ 3-)൦ ക്ലാസ് വരെ ആയിരുന്നു അതിനു ശേഷം 4-)൦ ക്ലാസും 5 -)൦ ക്ലാസും തുടങ്ങി ഒടുവിൽ എൽ പി, യു പി , എച് എസ് ആയി തിരിച്ചപ്പോൾ വീണ്ടും 4-)൦ ക്ലാസ്സ് വരെ ആയി . 1952 ൽ ഇടവകയിൽ എസ് ഡി കോണ്‍വെന്റ് സ്ഥാപിച്ചപോൾ സ്കൂളിൽ ബഹു : sisters പഠിപ്പിക്കാൻ ആരംഭിച്ചു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന കഴിവുറ്റ ആദ്യപകരുടെ സേവനം വിദ്യാലയത്തിനു വലിയൊരു മുതൽകൂട്ടാണ് .
പള്ളിയുടെ പ്രവർത്തനം കൊണ്ടും ഇടവകക്കാരുടെ സഹകരണം കൊണ്ടും അമ്മത്രെസ്യയുടെ അനുഗ്രഹം കൊണ്ടും ഇന്ന് ഈ ദേവാലയം സമൂഹത്തിലെ എല്ലാ തലത്തിലും ഉന്നതിയിൽ നിൽക്കുന്നു.ഇടവക ജനങ്ങളുടെ വളർച്ചക്കും വികസനത്തിനും വല്ലം ദേവാലയത്തിന് മഹനീയമായ പങ്കാണുള്ളത് . പറയത്തക്ക തെളിവുകൾ ഇല്ലെങ്കിലും നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങി കിടക്കുന്ന ദേവാലയമാണ് വല്ലത്തെ വി അമ്മത്രെസ്യയുടെ ദേവാലയം. വി അമ്മത്രെസ്യയുടെ പൊൻതൂവൽ സ്പർശത്താൽ ദൈവാനുഗ്രഹം ലോകമെങ്ങും നിറയട്ടെ
Join our EZHUTHINIRUTHAL program to preserve and promote our cultural heritage. Celebrate stories, traditions, and knowledge passed down through generations. Register now to contribute and preserve our history for future generations.
APPLY NOW